വീപ്പയ്ക്കുള്ളിലെ സ്ത്രീ ശകുന്തള തന്നെ, കേസ് തെളിഞ്ഞത് ഇങ്ങനെ | Oneindia Malayalam

2018-03-09 4

എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോലീസിന്റെ ഉറക്കം കെടുത്തിയത് മൂന്ന് മാസത്തോളമാണ്. ഇക്കഴിഞ്ഞ ജനുവരി ആദ്യവാരത്തിലാണ് വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. പഴകി അഴുകിയ മൃതദേഹം തിരിച്ചറിയാന്‍ പോലീസ് അന്ന് മുതല്‍ അന്വേഷണത്തിലായിരുന്നു. ഒടുവില്‍ വീപ്പയ്ക്കുള്ളിലെ മൃതദേഹവുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിഞ്ഞിരിക്കുന്നു.